ad
Deshabhimani

കെഎസ്‌കെടിയു കൊച്ചി ഏരിയ സമ്മേളനം

തുരുത്തി ടവറിലെ ഭവനങ്ങൾ അർഹരായവർക്ക്‌ നൽകണം

ksktu kochi

കെഎസ്‌കെടിയു കൊച്ചി ഏരിയ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 31, 2026, 02:00 AM | 1 min read

 മട്ടാഞ്ചേരി


തുരുത്തി ടവറിലെ ഭവനങ്ങൾ അർഹരായ ഗുണഭോക്താക്കൾക്ക് അടിയന്തരമായി നൽകണമെന്ന് കെഎസ്‌കെടിയു കൊച്ചി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സത്യപാലൻ ഉദ്ഘാടനം ചെയ്തു.


എ കെ അനൂപ് കുമാർ അധ്യക്ഷനായി.

കെ ജെ മാക്സി, പി എ പീറ്റർ, പി എസ് ഷൈല, എം എസ് ശോഭിതൻ, ടി കെ ദിലീപ്, മഞ്ജുള അനിൽകുമാർ, എ സി അലോഷി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ സി അലോഷി (പ്രസിഡന്റ്‌), വി സി ബിജു (സെക്രട്ടറി), സോണി കെ ഫ്രാൻസിസ് (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home