ജെൻഡെവ് കോൺ സംസ്ഥാന സമ്മേളനം

കാഞ്ഞങ്ങാട്
കുട്ടികളിലെ ജനിതക, ന്യൂറോഡെവലപ്മെന്റൽ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുകയും ആവശ്യമായ വിദഗ്ധ ചികിത്സയ്ക്കും പുനരധിവാസത്തിനും യഥാസമയം റഫർ ചെയ്യേണ്ടതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി ‘ജെൻഡെവ്കോൺ 2026’ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട് നടന്നു. ഡോ. എം കെ നന്ദകുമാർ ഉദ്ഘാടനംചെയ്തു. ജനിതക രോഗങ്ങളുടെ തിരിച്ചറിയൽ, ന്യൂറോഡെവലപ്മെന്റൽ പ്രശ്നങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ, നേരത്തെയുള്ള ഇടപെടലിന്റെ പ്രാധാന്യം, വിദഗ്ധ റഫറൽ, ആധുനിക രോഗനിർണയ മാർഗങ്ങൾ, ചികിത്സ, പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിൽ ചർച്ചചെയ്തു. കുട്ടികളിലെ ഇത്തരം പ്രശ്നങ്ങൾ എത്രയും നേരത്തെ തിരിച്ചറിയുകയും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതും അവരുടെ വളർച്ചയും പഠനശേഷിയും സാമൂഹിക ഇടപെടലുകളും മെച്ചപ്പെടുത്തുന്നതിന് നിർണായകമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.










0 comments