ad
Deshabhimani

മലന്പുഴ അണക്കെട്ട്‌ 
റിസര്‍വോയറില്‍ കാട്ടാന

തെക്കേ മലന്പുഴയില്‍ അണക്കെട്ട് റിസര്‍വോയറില്‍  എത്തിയ കാട്ടാന

തെക്കേ മലന്പുഴയില്‍ അണക്കെട്ട് റിസര്‍വോയറില്‍ എത്തിയ കാട്ടാന

വെബ് ഡെസ്ക്

Published on Aug 31, 2026, 01:14 AM | 1 min read

മലമ്പുഴ

തെക്കേ മലമ്പുഴ ഡാം റിസർവോയറിൽ കാട്ടാനയിറങ്ങി. ഞായർ രാവിലെ ഒമ്പതോടെ റിസർവോയറിൽ നീന്തിക്കളിക്കുന്ന കാട്ടാനയെ കണ്ട നാട്ടുകാർ പൊലീസിലും വനം വകുപ്പിലും വിവരം അറിയിച്ചു. ഉടൻ പാലക്കാട്ടുനിന്ന്‌ ആര്‍ആര്‍ടിയും മലന്പുഴ സെക്ഷന്‍ വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. ജനവാസ മേഖലയായ ഇവിടെ കാട്ടാനയിറങ്ങിയത് നാട്ടുകാരെയും വിനോദസഞ്ചാരികളെയും ആശങ്കയിലാക്കി. ഇതിനിടെ റിസർവോയറിന് തൊട്ടടുത്തുള്ള റോഡിന് അടുത്തുവരെയെത്തിയ ആന ഏറെനേരം അവിടെ നിലയുറപ്പിച്ചു. പിന്നെയും വെള്ളത്തിലിറങ്ങി. ആര്‍ആര്‍ടിയും വനം വകുപ്പ് അധികാരികളും പടക്കം പൊട്ടിച്ച് ആനയെ വെള്ളത്തില്‍നിന്ന്‌ കരകയറ്റുകയായിരുന്നു. റോഡ് മുറിച്ചുകടന്ന് ആന പരിസരത്തെ റബർ കാട്ടിലേക്ക് കയറി. ഉച്ചയോടെ ആനയെ ഉള്‍ക്കാട്ടിലേക്ക് കയറ്റിയതായി വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു. വാളയാർ റേഞ്ച്‌ ഓഫീസർ ആർ എസ്‌ പ്രവീണിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടിയും പടക്കംപൊട്ടിച്ച് ആനയെ വെള്ളത്തില്‍നിന്ന്‌ കരകയറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home