ad
Deshabhimani

ഹുബ്ബുറസൂൽ 
കോൺഫറൻസ്‌ 
സംഘടിപ്പിച്ചു

Hubbu Rasool Conference

ഹുബ്ബുറസൂൽ കോൺഫറൻസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 31, 2026, 01:23 AM | 1 min read

കൊച്ചി


കേരള മുസ്ലിം ജമാഅത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ ഹുബ്ബുറസൂൽ കോൺഫറൻസ്‌ നടത്തി. കലൂർ മുസ്ലിം ജമാഅത്ത്‌ മഹല്ല്‌ ഖാളി സലാഹുദീൻ ബുഖാരി പതാക ഉയർത്തി.


ഇന്ത്യന്‍ ഗ്രാൻഡ്‌ മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തി. സ്വാഗതസംഘം വര്‍ക്കിങ്‌ കണ്‍വീനര്‍ സി ടി ഹാഷിം തങ്ങള്‍ അധ്യക്ഷനായി. എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, സ്വാഗതസംഘം ചെയര്‍മാന്‍ വി എച്ച് അലി ദാരിമി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി, ശിഹാബുദീന്‍ അല്‍ അഹ്ദല്‍ മുത്തന്നൂര്‍, സി എ ഹൈദ്രോസ് എന്നിവര്‍ സംസാരിച്ചു.


മത പ്രചാരണം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം: കാന്തപുരം


കൊച്ചി


മതേതര രാജ്യമായ ഇന്ത്യയിൽ അവരവരുടെ മതം പറയാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാ പൗരര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം ബഹുജനങ്ങളുടെ പണ്ഡിത കൂട്ടായ്മയെന്ന നിലയില്‍ ഇസ്ലാംമത വിശ്വാസികള്‍ പുലര്‍ത്തേണ്ട വിശ്വാസകാര്യങ്ങളെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും അവരെ ബോധവൽക്കരിക്കാന്‍ സമസ്തക്കും അതിന്റെ നേതാക്കള്‍ക്കും അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്നും കാന്തപുരം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home