ഓണാഘോഷം നടത്തി

ഫോറസ്റ്റ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പുന്നേക്കാട് സംഘടിപ്പിച്ച ഓണാഘോഷം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
ഫോറസ്റ്റ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പുന്നേക്കാട് സംഘടിപ്പിച്ച ഓണാഘോഷവും കുടുംബമേളയും സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനു മാത്യു അധ്യക്ഷനായി. ജോസ് ചോലിക്കര, പി കെ പൗലോസ്, സാബു വർഗീസ്, എം എസ് ശശി, കെ പി ജോസ്, പി കെ സാബു എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ
താലൂക്ക് ലൈബ്രേറിയൻ യൂണിയന്റെ ഓണാഘോഷം "റീഡിങ് 2026' സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് പ്രസിഡന്റ് സിന്ധു ശശി അധ്യക്ഷയായി. സാഹിത്യകാരി ബിജിലി പ്രബിൽ മുഖ്യാതിഥിയായി. 25 വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിക്കുന്ന ലൈബ്രേറിയന്മാർക്ക് ഓണപ്പുടവ നൽകി. കെ എസ് പ്രിയ, പി കെ വിജയൻ, എം എ എൽദോസ്, ടി ജെ ജെയ്സൻ, ടി കെ അരുൺ, ജിഷ ബാബു, റാണി സാബു, ദിവ്യ സുധിമാേൻ എന്നിവർ സംസാരിച്ചു.
കൂത്താട്ടുകുളം
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ ഓണാഘോഷവും കുടുംബസംഗമവും മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ബിനോയ് ദേവദാസ് അധ്യക്ഷനായി. റെജി ജോൺ, പി സി ഭാസ്കരൻ, എൻ പി നാരായണൻ നമ്പൂതിരി, ഡോ. ജെ ഇട്ടൂപ്പ്, ഡോ. ജോയ്സ് കെ ജോർജ്, ഡോ. ബിനോയി ദേവദാസ് എന്നിവർ സംസാരിച്ചു.
കോലഞ്ചേരി
ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ഓണാഘോഷം കേന്ദ്ര ലളിതകലാ അക്കാദമി അവാർഡ് ജേതാവ് സുനിൽ തിരുവാണിയൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് യോയാക്ക് അധ്യക്ഷനായി. ജൂനിയർ വിഭാഗം തായ്‌ക്വോണ്ടോ മത്സരത്തിൽ വെങ്കലമെഡൽ നേടിയ എസ് ഭദ്രയെ അനുമോദിച്ചു.
മോറക്കാല കെ എ ജോർജ് മെമ്മോറിയൽ ലൈബ്രറിയുടെ 10–ാം വാർഷികവും ഓണാഘോഷവും വി പി സജീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം കെ വർഗീസ് അധ്യക്ഷനായി. ഗായിക ജിദ്ദ ഫൈസൽ മുഖ്യാതിഥിയായി. റാങ്ക് ജേതാക്കളെയും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു.
കറുകപ്പിള്ളി ഗ്രാമോദ്ധാരണ വായനശാലയുടെ ഓണാഘോഷം ജില്ലാപഞ്ചായത്തംഗം സുജിത് പോൾ ഉദ്ഘാടനം ചെയ്തു. എ കെ മാധവൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ പി അജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി, ബ്ലോക്ക് പഞ്ചായത്തംഗം പി വി ജോൺ, അഡ്വ. ടി കെ ബേബി എന്നിവർ സംസാരിച്ചു. വായനശാലയുടെ കൈയെഴുത്തുമാസിക ‘വെള്ളില' പ്രകാശിപ്പിച്ചു. തുടർന്ന് കലാപരിപാടി നടന്നു.










0 comments