ആളൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ബിനു
ആളൂർ
ലഹരിമരുന്ന് കച്ചവടത്തിനെതിരെ നടത്തുന്ന പരിശോധനകളുടെ ഭാഗമായി ആളൂരിൽ നിന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ആളൂർ പൊരുന്നുംകുന്ന് സ്വദേശി കോട്ടക്കൽ വീട്ടിൽ ബിനു (26)വിനെയാണ് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ആളൂർ പൊലീസും ചേർന്ന് പിടികൂടിയത്. ഞായറാഴ്ച പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 4.07 ഗ്രാം എംഡിഎംഎ, ലഹരി വിൽപ്പനയിലൂടെ ലഭിച്ച 22000 രൂപ, ഡിജിറ്റൽ ത്രാസ് എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. ബിനു മുന്പും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. റൂറൽ നാർക്കോട്ടിക് സെൽ സിഐ വിപിൻ ഗംഗാധരൻ, കാട്ടൂർ സിഐ എ വിനോജ്, മാള സിഐ എ എൻ ഷാജു, ഡാൻസാഫ് എസ്ഐമാരായ പി പി ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, ജിഎസ്ഐമാരായ ഷിജോ, മിനിമോൾ, സിപിഒമാരായ അജീഷ്, അഭിജിത്ത് എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments