പ്രകടനവും പൊതുസമ്മേളനവും നടത്തി

തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ കുട്ടനാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കെഎസ്‍കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ കുട്ടനാട് ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം കെഎസ്-കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി കെ പൊന്നപ്പൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോസ് തോമസ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ അശോകൻ, ജി ഉണ്ണികൃഷ്‌ണൻ, കെഎസ്-കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ പി വിൻസെന്റ്, യൂണിയൻ സെക്രട്ടറി എൻ പി രാജൻ, സന്ധ്യമണി ജയകുമാർ, വിജയമ്മ മോഹനൻ, കെ കെ അഭിലാഷ്, കെ ടി തോമസ്, അഡ്വ. ഡി സലിംകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നിരവധി പേര്‍ പങ്കെടുത്ത പ്രകടനവും ഉണ്ടായി.









0 comments