കടലിൽ വഞ്ചി അപകടത്തിൽപ്പെട്ടു; രക്ഷകരായി മത്സ്യത്തൊഴിലാളികൾ

കൊയിലാണ്ടി
കൊയിലാണ്ടി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനുപോയ വഞ്ചി ഒഴുക്കിൽപ്പെട്ട് കടലിലെ വെള്ളാരംകല്ലിനോട് ചേർന്ന് അപകടാവസ്ഥയിലായി. ആ സമയം മറ്റൊരു വഞ്ചിയിലെത്തിയ മത്സ്യത്തൊഴിലാളികൾ സമയോജിതമായി ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. തിങ്കൾ രാവിലെ അൽ മിസ്ക് എന്ന വഞ്ചിയാണ് 20 നോട്ടിക്കൽ ദൂരം അകലത്തിൽവച്ച് വല വീശുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടത്. തുടർന്ന് വലയും തോണിയും പാറക്കൂട്ടത്തിന് സമാനമായി കടലിലുള്ള വെള്ളാരം കല്ലിന്റെ അടുത്തേക്ക് നീങ്ങുകയായിരുന്നു. വലിയ പാറയ്ക്ക് തോണി ഇടിക്കുന്നതിനുമുന്പ് തോണിയേയും തൊഴിലാളികളെയും നിസർഗ ചെറിയമങ്ങാട് എന്ന മറ്റൊരു വഞ്ചിയെത്തി രക്ഷിച്ചു. അൽ മിസ്‌കിൽ 35ഓളം തൊഴിലാളികൾ ഉണ്ടായിരുന്നു.








0 comments