ജസരി ഭാഷയിലെ ആദ്യ കവിതാസമാഹാരം പുറത്തിറക്കി

പൂക്കുട്ടി മുഹമ്മദ് കോയ രചിച്ച "ശളീയം ശുളല്‍' കവിതാസമാഹാരം അമ്പിളി ഓമനക്കുട്ടന് നല്‍കി ഗാനരചയിതാവ് അന്‍വര്‍ അലി പ്രകാശിപ്പിക്കുന്നു. ജസ്റ്റിസ് എസ് മനു, പൂക്കുട്ടി മുഹമ്മദ് കോയ തുടങ്ങിയവർ സമീപം
കൊച്ചി
ലക്ഷദ്വീപില്‍നിന്നുള്ള എഴുത്തുകാരന്‍ പൂക്കുട്ടി മുഹമ്മദ് കോയ രചിച്ച "ശളീയം ശുളല്‍' കവിതാസമാഹാരം ഗാനരചയിതാവ് അന്‍വര്‍ അലി പ്രകാശിപ്പിച്ചു. കവയിത്രി അമ്പിളി ഓമനക്കുട്ടന്‍ പുസ്തകം ഏറ്റുവാങ്ങി. ലക്ഷദ്വീപില്‍ സംസാരിക്കുന്ന ജസരി ഭാഷയിലുള്ള ആദ്യ കവിതാസമാഹാരമാണിത്. മുഖ്യാതിഥിയായ ജസ്റ്റിസ് എസ് മനു, പൂക്കുട്ടി മുഹമ്മദ് കോയയെ പൊന്നാടയണിയിച്ചു. രാംദാസ് കടവല്ലൂര്‍, ജിബിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
ജസരി നിഘണ്ടു, ലക്ഷദ്വീപിന്റെ കാണാപ്പുറങ്ങള്‍, നിങ്ങള്‍ക്കറിയാമോ ബിത്ര ദ്വീപ്, ലക്ഷദ്വീപ് ഒറ്റനോട്ടത്തില്‍ തുടങ്ങിയവയാണ് പൂക്കുട്ടി മുഹമ്മദ് കോയയുടെ മറ്റു കൃതികള്‍. കേന്ദ്ര സഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമാണ്.








0 comments