ad
Deshabhimani

കാര്യാട്ടുകര "അമ്മ' അന്തേവാസികളുടെ നാടകം അരങ്ങില്‍

അതിരുകളില്ലാ ‘പൂക്കാലം’

കാര്യാട്ടുകര "അമ്മ'യിലെ കുട്ടികൾ കേരള സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിൽ അവതരിപ്പിച്ച  "പൂക്കാലം'  നാടകത്തിൽ നിന്ന്‌

കാര്യാട്ടുകര "അമ്മ'യിലെ കുട്ടികൾ കേരള സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിൽ അവതരിപ്പിച്ച "പൂക്കാലം' നാടകത്തിൽ നിന്ന്‌

വെബ് ഡെസ്ക്

Published on Sep 26, 2026, 12:55 AM | 1 min read


തൃശൂര്‍

പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമില്ലെന്ന് തെളിയിച്ച്‌ കാര്യാട്ടുകര അമ്മയിലെ അന്തേവാസികൾ ‘പൂക്കാലം’ അവതരിപ്പിച്ചു. സംസാരിക്കാത്തവരും കേൾവിക്കുറവുള്ളവരും മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവരുമായ 15 പേരാണ് അഭിനയത്തിലൂടെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതുലോകം തുറന്നത്. തിയറ്റർ തെറാപ്പിയുടെ ഭാഗമായി കാര്യാട്ടുകര അമ്മയും തൃശൂർ രംഗചേതനയും ചേർന്ന് ഒരുക്കിയ ‘പൂക്കാലം’ തൃശൂർ റീജണൽ തിയറ്ററിൽ നിറഞ്ഞ സദസ്സിന്റെ കൈയടി നേടി. കഴിവുകൾക്ക്‌ അതിരുകളില്ലെന്നും അവസരം ലഭിച്ചാൽ ഓരോ മനുഷ്യനും സ്വന്തം വേദി കണ്ടെത്താനാകുമെന്നും ഓർമിപ്പിച്ച ‘പൂക്കാലം’ വേറിട്ടൊരു കലാവിരുന്നും ജീവിതപാഠവുമായി. അഭിനയത്തിലൂടെ ആശയവിനിമയശേഷിയും ആത്മവിശ്വാസവും വർധിപ്പിച്ച്‌ അമ്മയിലെ അന്തേവാസികളെ സജീവമായ പൊതുജീവിതത്തിലേക്ക് എത്തിക്കാനാണ് തിയറ്റര്‍ തെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്. ഓസ്കാർ വൈൽഡിന്റെ ‘ദി സെൽഫിഷ് ജയന്റ്’ എന്ന കഥയെ നാടകഭാഷയിലേക്ക്‌ മാറ്റിയതാണ് ‘പൂക്കാലം’. രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ വി ഗണേഷാണ് സംവിധാനം. നടൻ സുനിൽ സുഖദ പ്രധാന കഥാപാത്രമായ രാക്ഷസനായി അരങ്ങിലെത്തി. രാക്ഷസന്റെ പൂന്തോട്ടത്തിലെ പൂക്കളും ഡ്രംസും തേടിയെത്തുന്ന കുട്ടികളെ രാക്ഷസൻ ആട്ടിയോടിക്കുന്നതും അതോടെ വസന്തം അകലുന്നതുമാണ് കഥ. രാക്ഷസനും കുട്ടികളും തമ്മില്‍ സ്നേഹം പങ്കുവയ്ക്കല്‍ ആരംഭിക്കുമ്പോള്‍ വസന്തവും മടങ്ങിയെത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home