വികസന മുന്നേറ്റ ജാഥ തുടങ്ങി

ഇരിങ്ങാലക്കുട
സിപിഐ എം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ വികസന മുന്നേറ്റ ജാഥ നടത്തി. കാട്ടൂർ മാവുംവളവിൽ പ്രൊഫ. കെ യു അരുണൻ ഉദ്ഘാടനം ചെയ്തു. കെ ജി സനു അധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ ടി വി ലത, വൈസ് ക്യാപ്റ്റൻ ടി വി വിജിഷ്, മാനേജർ എൻ ബി പവിത്രൻ, വിഎം കമറുദ്ദീൻ, പി എസ് അനീഷ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9.30 ന് ഹൈസ്കൂൾ ജങ്ഷനിൽ നിന്ന് പര്യടനം തുടരും.
പടിയൂർ കാക്കാത്തുരുത്തിയിൽ ഏരിയ കമ്മിറ്റി അംഗം കെ സി പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. കെ വി സുകുമാരൻ അധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ ലിജി രതീഷ്, വൈസ് ക്യാപ്റ്റൻ ഒ എൻ അജിത് കുമാർ, മാനേജർ ടി ആർ ഭൂവനേശ്വരൻ, സി ഡി സിജിത്ത്, സി എസ് സുധൻ, ഒ ജെ ജോജി എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് പത്തനങ്ങാടിയിൽ നിന്ന് പര്യടനം തുടരും.
പൂമംഗലത്ത് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വത്സല ബാബു അധ്യക്ഷയായി. സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ കെ എസ് തമ്പി, വൈസ് ക്യാപ്റ്റൻ കവിത സുരേഷ്, മാനേജർ കെ വി ജിനരാജ ദാസൻ, ഇ ആർ വിനോദ് എന്നിവർ സംസാരിച്ചു.








0 comments