ad
Deshabhimani

ദേശാഭിമാനി നാടകോത്സവത്തിന് ഇന്ന് തിരിതെളിയും

.
വെബ് ഡെസ്ക്

Published on Aug 16, 2026, 12:16 AM | 1 min read

എടക്കളത്തൂർ

കലാസ്വാദകരെ ആവേശത്തിലാഴ്ത്തുന്ന 39–-ാം എടക്കളത്തൂർ ദേശാഭിമാനി കലാ-കായിക സാംസ്കാരിക വേദിയുടെ നാടകോത്സവത്തിന് ഞായറാഴ്ച തിരിതെളിയും. അന്നകര കളത്തിപറമ്പിൽ മാധവൻ സ്മരണാർഥം സംഘടിപ്പിക്കുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന നാടകോത്സവം എടക്കളത്തൂർ ശ്രീരാമചന്ദ്ര യുപി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ ദിവസേന വൈകിട്ട് ഏഴിനാണ് നാടകങ്ങൾ അരങ്ങേറുക. ഞായറാഴ്ച വൈകിട്ട് ഏഴിന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച കോഴിക്കോട് സങ്കീർത്തനയുടെ "ശ്വാസം’ നാടകം അരങ്ങേറും. തുടർ ദിവസങ്ങളിൽ തിരുവനന്തപുരം സംസ്കൃതിയുടെ "ഭൂട്ടാനി’, കൊല്ലം എക്കോ തിയറ്ററിന്റെ "നിലാവ് പറഞ്ഞത്’,തിരുവനന്തപുരം മലയാളം നാടകവേദിയുടെ "ഒരു സുന്ദര ദിവസം’, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ "ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ’, ചങ്ങനാശേരി അണിയറയുടെ തിര, തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം, കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം, പത്തനാപുരം ഗാന്ധിഭവൻ തിയറ്ററിന്റെ "ഇന്ത്യയുടെ കൂട്’ എന്നീ നാടകങ്ങളാണ് അരങ്ങേറുക. 25ന് നാടകോത്സവം സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home