സ്ത്രീ സൗജന്യയാത്ര
ആശങ്ക പരിഹരിക്കണം: കെഎസ്ആർടിഇഎ

കെഎസ്ആർടിഇഎ ഈസ്റ്റ് ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം ജി അജി ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) എറണാകുളം ഈസ്റ്റ് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും സ്ത്രീകൾക്ക് സുഖമായി യാത്ര ചെയ്യാൻ കൂടുതൽ സർവീസ് തുടങ്ങണമെന്നും സർക്കാരിനോടും കെഎസ്ആർടിസി മാനേജ്മെന്റിനോടും ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം ജി അജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എം സിദ്ദിഖ് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി എ ജോജോ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സജിത് ടി എസ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കെ സജീവൻ കണക്കും അവതരിപ്പിച്ചു. ആർ ഹരിദാസ്, എം ബി സുരേഷ്, എസ് പ്രിയ, എ ഡി സീമോൻ, ടി ആർ അശോക് കുമാർ, പി ജെ ഗണേശ് എന്നിവർ സംസാരിച്ചു.









0 comments