Deshabhimani

"ഇന്ത്യൻ യുവതയുടെ മാറുന്ന 
സമരമുഖങ്ങൾ' സംവാദം

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നടത്തിയ സംവാദം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ 
എം ശിവപ്രസാദ്‌ ഉദ്‌ഘാടനം ചെയ്യുന്നു

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നടത്തിയ സംവാദം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ 
എം ശിവപ്രസാദ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 12:19 AM | 1 min read

തൃശൂർ

പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ‘ഇന്ത്യൻ യുവതയുടെ മാറുന്ന സമരമുഖങ്ങൾ’ എന്ന വിഷയത്തിൽ- സംവാദം നടത്തി. സാഹിത്യ അക്കാദമി എം ടി ഹാളിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ഡൽഹിയിൽ കർഷകർ വിത്തിട്ട സമരത്തിനാണ്‌ യുവാക്കളിലൂടെ മുളപൊട്ടിയതെന്ന്‌ അദ്ദേഹം പറഞ്ഞു. നീറ്റ്‌ സമരം, തെരഞ്ഞെടുപ്പ്‌ അട്ടിമറി തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ കത്തി. ജനാധിപത്യമെന്നാൽ അഞ്ചുവർഷം കൂടുന്പോൾ വോട്ട്‌ എന്നതുമാത്രമല്ല, ഭരണാധികാരികളെ തിരുത്തുകയെന്നതാണ്‌. ഇന്ന്‌ ശബ്ദിച്ചില്ലെങ്കിൽ നാളെ ഇന്ത്യയില്ലെന്ന്‌ യുവാക്കൾ തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസംഘം ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി ഡി പ്രേമപ്രസാദ്‌ അധ്യക്ഷനായി. പത്രപ്രവർത്തക കെ കെ ഷാഹിന പ്രഭാഷണം നടത്തി. മുരളി ചീരോത്ത്‌, കവി രാവുണ്ണി, പുരോഗമന കലാസംഘം ജില്ലാ സെക്രട്ടറി എം എൻ വിനയകുമാർ, കെ രമ, കെ പി സെലീന, ഡോ. ഡി ഷീല, ഡോ. കെ ജി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പുരോഗമന കലാസംഘം നടത്തിയ പ്രൊഫ. എം മുരളീധരൻ സ്‌മാരക നാടകോത്സവത്തിന്റെ സ്‌മരണിക ‘ ആരവം’ എം ശിവപ്രസാദ് കെ കെ ഷാഹിനയ്‌ക്ക്‌ നൽകി പ്രകാശനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home