‘അകം കേരളം പുറം കേരളം – മൈഗ്രേഷന്റെ രാഷ്ട്രീയം' സംവാദം ശ്രദ്ധേയം

ഇരിങ്ങാലക്കുടയിൽ "അകം കേരളം പുറം കേരളം –മൈഗ്രേഷന്റെ' രാഷ്ടീയം സംവാദത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ സംസാരിക്കുന്നു
ഇരിങ്ങാലക്കുട
കേരള വികസനത്തിൽ പ്രവാസികളുടെ പങ്ക് അടയാളപ്പെടുത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച പാനൽ സംവാദം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ ‘അകം കേരളം പുറം കേരളം മൈഗ്രേഷന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിലായിരുന്നു പാനൽ സംവാദം. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബിനോയ് പീറ്റർ, ലോക കേരളസഭ അംഗം നന്ദിനി മോഹൻ എന്നിവർ പങ്കെടുത്തു. റഫീക് റാവുത്തർ മോഡറേറ്ററായി. ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ്, സെക്രട്ടറി അഖിൽ ലക്ഷ്മണൻ, വിഷ്ണു പ്രഭാകർ എന്നിവർ സംസാരിച്ചു.










0 comments