print edition ബിജെപി ഫണ്ട് തിരിമറി അന്വേഷിക്കണം: വി ശിവൻകുട്ടി

വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ കോടികളുടെ ഫണ്ട് തിരിമറികളിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ സർക്കാർ നിയോഗിക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ആരോപണങ്ങൾ വെറും പുകമറയല്ല. അഴിമതിയും കള്ളപ്പണ ഇടപാടുകളും ബിജെപിയുടെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് മുൻകാല അനുഭവങ്ങളിൽനിന്ന് പൊതുസമൂഹത്തിന് വ്യക്തമായിട്ടുള്ളതാണ്. സ്വന്തം അണികളെയും ഇരുട്ടിൽ നിർത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ ജനാധിപത്യത്തിന് അപമാനമാണ്. ഇത് കേവലം ആഭ്യന്തര വിഷയമല്ല. വൻതോതിലുള്ള കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും ഉൾപ്പെട്ട ഗുരുതര കുറ്റകൃത്യമാണ്.
പുനർജനി പദ്ധതിയുടെ മറവിൽ അനധികൃതമായി വിദേശത്തുനിന്ന് കോടികളുടെ ധനസമാഹരണം നടത്തിയ കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെ രക്ഷിക്കാനുള്ള നീക്കങ്ങൾ അസാധാരണമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.










0 comments