print edition ജൂലൈയിൽ 49 മരണം: എലിപ്പനി പടരുന്നു

പ്രതീകാത്മക ചിത്രം

അഖില ബാലകൃഷ്ണൻ
Published on Aug 01, 2026, 01:08 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി വ്യാപനം ഗുരുതരമായ സ്ഥിതിയിലെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. ജൂലൈയിൽ മാത്രം 49 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതിൽ, 30 പേരുടെ മരണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ 647 പേരിൽ 402 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുൻ വർഷങ്ങളിലെ രോഗവ്യാപനത്തേക്കാൾ കൂടുതലാണിത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 6.17 ശതമാനം ആയിരുന്ന മരണനിരക്ക് 7.1 ശതമാനമായി ഉയർന്നു.
ആരോഗ്യവകുപ്പിന്റെ പ്രതിദിന മരണപ്പട്ടിക പരിശോധിച്ചാൽ എലിപ്പനി ബാധിച്ച് രണ്ടുദിവസത്തിൽ കുറഞ്ഞത് അഞ്ചുപേരെങ്കിലും മരിക്കുന്നുണ്ട്. 2018ലെ പ്രളയസമയത്തെക്കാൾ കൂടുതലാണ് നിലവിലെ രോഗവ്യാപനം. കൂലിപ്പണിക്കാരിലും മണ്ണിൽ പണിയെടുക്കുന്നവർക്കുമാണ് രോഗം രൂക്ഷമാകുന്നതെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ എലിപ്പനി ബാധിച്ച് മരിച്ച 36 ശതമാനംപേരും കൂലിപ്പണി ചെയ്യുന്നവരാണ്. 20 ശതമാനംപേർ കൃഷിപ്പണി, തോട്ടം തൊഴിലാളികളാണ്.










0 comments