ad
Deshabhimani

അങ്കമാലി നഗരസഭ

പദ്ധതി വിഹിതം വെട്ടി; 
പ്രതിപക്ഷം നിൽപ്പ് സമരം നടത്തി

angamaly municipality

പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ അങ്കമാലി നഗരസഭയിൽ പ്രതിപക്ഷ ക‍ൗൺസിലർമാർ നിൽപ്പ് സമരം നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 01, 2026, 01:19 AM | 1 min read

അങ്കമാലി


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ്‌ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് അങ്കമാലി നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ കൗൺസിലർമാർ നിൽപ്പ് സമരം നടത്തി.


പദ്ധതി വിഹിതത്തിൽ അങ്കമാലി നഗരസഭക്ക് 3.25 കോടിയുടെ കുറവുണ്ടായി. ഇതുവരെ ഒരു ഗഡുപോലും വിതരണം ചെയ്തിട്ടില്ല. പാലിയേറ്റീവ്, വയോമിത്രം, ഭിന്നശേഷി വിഭാഗത്തിന്റെ സ്കൂൾ, താലൂക്കാശുപത്രിയിലെ മരുന്ന് വാങ്ങൽ തുടങ്ങിയ പദ്ധതികൾ അവതാളത്തിലായി.


സമരം പ്രതിപക്ഷ നേതാവ് ടി വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിജു പൗലോസ് അധ്യക്ഷനായി. എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി ഗ്രേസി ദേവസി, വിനീത ദിലീപ്, ഷോബി ജോർജ് എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home