ad
Deshabhimani

കെഎസ്ആർടിസി ബസ് ഡ്രൈവറെ 
മർദിച്ച സ്‌കൂട്ടർ യാത്രക്കാരൻ പിടിയിൽ

മർദനമേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ 
ചികിത്സയിലായ വിജയൻ

മർദനമേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ 
ചികിത്സയിലായ വിജയൻ

വെബ് ഡെസ്ക്

Published on Aug 01, 2026, 02:01 AM | 1 min read

മാന്നാർ
കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച സ്‌കൂട്ടർ യാത്രക്കാരൻ പിടിയിൽ. മാവേലിക്കര പുതിയകാവ് ശ്രീരംഗം വീട്ടിൽ വിപിൻ കൃഷ്‌ണനെ (46) ആണ് മാന്നാർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവർ മുതുകുളം കല്ലിന്റെ കിഴക്കേതിൽ വിജയനെ (55) മർദിച്ച കേസിലാണ് അറസ്‌റ്റ്‌. ചെന്നിത്തല പുത്തുവിളപ്പടി ജങ്ഷനിൽ വ്യാഴം പകൽ 10.25 നായിരുന്നു സംഭവം. ചെങ്ങന്നൂരിൽനിന്ന് പള്ളിപ്പാടുവഴി ആലപ്പുഴയ്‌ക്ക്‌ സർവീസ് നടത്തുന്ന ബസ് ചെന്നിത്തല പുത്തുവിളപ്പടി ജങ്ഷനിൽനിന്ന്‌ വലത്തോട്ട് തിരിയുന്നതിനിടെ മാവേലിക്കര ഭാഗത്തുനിന്ന് സ്‌കൂട്ടറിൽ അമിതവേഗത്തിൽ എത്തിയ വിപിൻ കൃഷ്‌ണൻ നിയന്ത്രണം തെറ്റി വീണു. ഉടന്‍ ഡ്രൈവർ ബസ് നിർത്തി. തുടർന്ന് വിപിൻ കൃഷ്‌ണൻ ബസ് തട്ടിയാണ് വീണതെന്ന് ആരോപിച്ച് സ്‌കൂട്ടർ ബസിന് കുറകെ ഇട്ട് ഡ്രൈവറെ മർദിക്കുകയുമായിരുന്നു. ചവിട്ടേറ്റ് നെഞ്ചിനും വാരിയെല്ലിനും പരിക്കേറ്റ ബസ് ഡ്രൈവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം കണ്ട നാട്ടുകാരാണ് ഇയാളെ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home