സ്വപ് നങ്ങള്‍ക്ക് പ്രായമില്ല

ശ്രീദേവി, രമ്യ, ജയന്തി, സായൂജ്യ, ദിവ്യ, നീതു എന്നിവര്‍ ഡോ.കലാമണ്ഡലം ഹേമലതയ്ക്കൊപ്പം
തൃശൂര്‍
കുടുംബജീവിതത്തിന്റേയും ഒൗദ്യോഗിക ജീവിതത്തിന്റേയും തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കുമിടയിൽ മങ്ങിപ്പോയ കലാവാസനയ്ക്ക് വീണ്ടും ചിലങ്ക കെട്ടുകയാണ് ഒരു കൂട്ടം സ്‌ത്രീകൾ. സ്വപ്നങ്ങൾക്കോ കലാപ്രകടനങ്ങൾക്കോ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഇവർ. ഡോ. കലാമണ്ഡലം ഹേമലതയുടെ നേതൃത്വത്തിൽ നൃത്തയോഗയിലൂടെ പരിശീലനം നേടിയ ശ്രീദേവി, രമ്യ, ജയന്തി, സായൂജ്യ, ദിവ്യ, നീതു എന്നിവരാണ് അരങ്ങിലെത്തുന്നത്. കാർത്തിക വിളക്കിനോടനുബന്ധിച്ച് 22-ന് അയ്യന്തോൾ കാർത്യായനി ക്ഷേത്രാങ്കണത്തിലാണ് അരങ്ങേറ്റം. നൃത്തത്തെ കേവലം വിനോദത്തിനപ്പുറം ശാരീരിക ആരോഗ്യത്തിനും മാനസിക ഉണർവിനും ആത്മവിശ്വാസത്തിനുമുള്ള ഉപാധിയാക്കി മാറ്റുകയാണ് നൃത്തയോഗയുടെ ലക്ഷ്യം. പ്രായത്തിന്റെ പരിമിതികൾ മറന്ന് ആടാനും പാടാനും ജീവിതം ആഘോഷിക്കാനും സ്ത്രീകൾക്ക് അവസരമൊരുക്കുന്ന ഈ സംരംഭം വീട്ടമ്മമാരുടെ കലാപരമായ കഴിവുകൾക്ക് പുതിയ വേദിയൊരുക്കുന്നു. നൃത്തയോഗയുടെ പ്രാഥമിക പാഠങ്ങൾ ഹൃദിസ്ഥമാക്കിയ ശേഷമാണ് ഇവര്‍ ക്ലാസിക്കൽ നൃത്തപഠനത്തിന്റെ വിശാലമായ ലോകത്തേക്ക് ചുവടുവച്ചത്.









0 comments