ആംബുലൻസ് കടത്തിയതിൽ പ്രതിഷേധം ശക്തം

എൽഡിഎഫ് നേതൃത്വത്തിൽ ചെട്ടികുളങ്ങര പഞ്ചായത്തിന് മുന്നിൽ നടന്ന ധർണ സിപിഐ എം ഏരിയ കമ്മിറ്റിയംഗം ആർ ഹരിദാസൻ നായർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ചെട്ടികുളങ്ങര പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് രണ്ടു ദിവസം മുന്പ് അനുവദിച്ച് എത്തിച്ച 108 ആംബുലൻസ് ആരുമറിയാതെ കടത്തിയതിൽ പ്രതിഷേധം ശക്തം. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐഎം ഏരിയ കമ്മിറ്റിയംഗം ആർ ഹരിദാസൻ നായർ ഉദ്ഘാടനം ചെയ്തു. കെ സജികുമാർ അധ്യക്ഷനായി. കെ ജി സന്തോഷ് കുമാർ, പുഷ്പരാജൻ, ഇന്ദിരാ ദാസ്, കെ വിജയൻ പിള്ള, കെ മുകുന്ദൻ, ഗീതാലക്ഷ്മി, ജി രാജു തുടങ്ങിയവർ സംസാരിച്ചു. മന്ത്രി എം ലിജുവിന്റെ വഞ്ചനക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും കടത്തിക്കൊണ്ടുപോയ ആംബുലൻസ് തിരികെ എത്തിക്കാത്തപക്ഷം സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു. ഫ്ലാഗ് ഓഫ് നടത്തി ജനങ്ങളുടെ കൈയടി വാങ്ങിയ ആംബുലൻസ്, ജനങ്ങളുടെ ആവശ്യത്തിന് നൽകാതെ, കടത്തിക്കൊണ്ടുപോയ നടപടി അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധം തുടരുമെന്നും സിപിഐ എം ലോക്കല്‍ കമ്മിറ്റി പ്രസ്താവനിൽ അറിയിച്ചു.








0 comments