സഹകരണ വാരാഘോഷം സെമിനാർ

പെരുമ്പള്ളി 1746‑-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് നടത്തിയ സെമിനാർ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പെരുമ്പള്ളി 1746-–ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ‘നവകുടുംബ നിർമിതിയും സ്വാശ്രയ ബോധവും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി എസ് താഹ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എൻ ശിവൻകുഞ്ഞ് അധ്യക്ഷനായി. കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് നസീം മുഖ്യ പ്രഭാഷണം നടത്തി. റിട്ട. എആർ ജി ബാബുരാജ് വിഷയാവതരണം നടത്തി. പഞ്ചായത്തംഗങ്ങളായ എം പ്രതാപൻ, ലത തുളസിദാസ്, ബാങ്ക് സെക്രട്ടറി എസ് ചിന്റു, നല്ലാണിക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് രാജീവൻ, യൂണിറ്റ് ഇൻസ്പെക്ടർ ഡാൽമിയ, എ ആൻഡ് ഇ ഇൻസ്പെക്ടർ അഞ്ജലി, ഡയറക്ടർ ബോർഡംഗങ്ങളായ ജി യശോധരൻ, തുളസീദാസ്, വീണാദേവി, സുഗന്ധി, രുഗ്മിണി എന്നിവർ സംസാരിച്ചു.







0 comments