Deshabhimani

ഒക്യുപൈ ഡൽഹി

സമരസജ്ജമാക്കി ജാഥാ സമാപനം

CITU

സിഐടിയു ജില്ലാ പ്രചാരണ വാഹനജാഥയ്‌ക്ക് കായംകുളത്ത് നൽകിയ സ്വീകരണയോഗത്തിൽ ക്യാപ്റ്റൻ 
പി ഗാനകുമാർ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 19, 2026, 12:30 AM | 2 min read

ആലപ്പുഴ

ജന്തർമന്തറിൽ ഡിസംബർ ഒന്നുമുതൽ സംഘടിപ്പിക്കുന്ന ഒക്യുപൈ ഡൽഹി സമരസന്ദേശമുയർത്തി സിഐടിയു പ്രചാരണവാഹനജാഥയ്‌ക്ക്‌ ഉജ്വലസമാപനം. സമാപന സമ്മേളനം ചെങ്ങന്നൂരിൽ സജി ചെറിയാൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ബുധൻ രാവിലെ അന്പലപ്പുഴയിൽനിന്ന്‌ ആരംഭിച്ച പര്യടനം ഹരിപ്പാട്‌, കാർത്തികപ്പള്ളി, കായംകുളം, ചാരുംമൂട്‌, മാവേലിക്കര, മാന്നാർ എന്നിവിടങ്ങളിൽ സ്വീകരണങ്ങളേറ്റുവാങ്ങി ചെങ്ങന്നൂരിൽ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ക്യാപ്‌റ്റനും പ്രസിഡന്റ്‌ എച്ച്‌ സലാം വൈസ്‌ക്യാപ്‌റ്റനും സംസ്ഥാന കമ്മിറ്റിയംഗം ജി രാജമ്മ മാനേജരുമായ ജാഥയിൽ കെ പ്രസാദ്‌, എ മഹേന്ദ്രൻ, ടി കെ ദേവകുമാർ, എൻ ആർ ബാബുരാജ്‌, കെ കെ അശോകൻ എന്നിവർ അംഗങ്ങളായി. ലേബർ കോഡ്‌ പിൻവലിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം 42,000 രൂപയാക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, തുല്യജോലിക്ക്‌ തുല്യവേതനം നടപ്പാക്കുക, ട്രേഡ്‌ യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ഡൽഹി പ്രക്ഷോഭം. 16ന്‌ അരൂരിൽ അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിയമ്മയാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. കായംകുളം ഡൽഹി ജന്ദർമന്ദറിൽ ഒരുലക്ഷം തൊഴിലാളികളുടെ മാർച്ചിന്റെ പ്രചാരണാർഥം സിഐടിയു നേതൃത്വത്തിലുള്ള ജില്ലാ പ്രചാരണ വാഹനജാഥയ്‌ക്ക് കായംകുളത്ത് സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ക്യാപ്‌റ്റനും ജില്ലാ പ്രസിഡന്റ് എച്ച് സലാം വൈസ്‌ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം ജി രാജമ്മ മാനേജരുമായുള്ള ജാഥയെ പാർക്ക് മൈതാനിയിൽ സ്വീകരിച്ചു. സ്വീകരണസമ്മേളനത്തിൽ കെ പി മോഹൻദാസ് അധ്യക്ഷനായി. ടി കെ ദേവകുമാർ, എ മഹേന്ദ്രൻ, ബി അബിൻഷാ,ജി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി സിഐടിയു ജില്ലാ വാഹനജാഥയ്‌ക്ക്‌ കാർത്തികപ്പള്ളി ജങ്‌ഷനിൽ സ്വീകരണം നല്‍കി. ഏരിയ പ്രസിഡന്റ് കെ കരുണാകരൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, വൈസ്‌ക്യാപ്റ്റൻ ജില്ലാ പ്രസിഡന്റ് എച്ച് സലാം, ജാഥാ മാനേജർ സംസ്ഥാന കമ്മിറ്റിയംഗം ജി രാജമ്മ, ജാഥാംഗങ്ങളായ ടി കെ ദേവകുമാർ, എൻ ആർ ബാബുരാജ്, ഏരിയ സെക്രട്ടറി ജി ബിജുകുമാർ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ടി എസ് താഹ എന്നിവർ സംസാരിച്ചു. ഹരിപ്പാട് ഗാന്ധി സ്‌ക്വയറിൽ സ്വീകരണയോഗത്തിൽ സി രത്നകുമാർ അധ്യക്ഷനായി. എം തങ്കച്ചൻ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ പി ഗാനകുമാർ, വൈസ്‌ക്യാപ്റ്റൻ എച്ച് സലാം, മാനേജർ ജി രാജമ്മ, ജാഥാംഗം ടി കെ ദേവകുമാർ എന്നിവർ സംസാരിച്ചു. എം സത്യപാലൻ, എസ് സുരേഷ്‌കുമാർ, സി പ്രസാദ് എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala Pravasi Sangham

01

print edition ദ്രോഹ നടപടികൾ അവസാനിപ്പിക്കണം; പ്രവാസികളുടെ കലക്ടറേറ്റ് മാർച്ച്‌ ഇന്ന്‌
Sreemathi

02

print edition സ്ത്രീശബ്ദം ചെറുകഥാ പുരസ്‌കാര വിതരണം; സാമൂഹിക പ്രശ്‌നങ്ങൾ കഥകളിലൂടെ അടയാളപ്പെടുത്തണം: പി കെ ശ്രീമതി
deshabhimani section

Recommended

Deshabhimani
Home