Deshabhimani

നെറ്റ്‌വർക്ക്‌ തകരാറിൽ വലഞ്ഞ്‌ ജനം

ജില്ലാ ട്രഷറിയുടെ പ്രവർത്തനം മുടങ്ങി

.
വെബ് ഡെസ്ക്

Published on Nov 19, 2026, 12:30 AM | 1 min read

തൃശൂർ

നെറ്റ്‌വർക്ക്‌ തകരാറിനെ തുടർന്ന്‌ ജില്ലാ ട്രഷറിയുടെ പ്രവർത്തനം മുടങ്ങി. തുടർന്ന്‌ ട്രഷറിയിലെത്തിയ നൂറു കണക്കിന്‌ പേർക്ക്‌ ഇടപാടുകൾ നടത്താൻ കഴിയാതെ തിരിച്ചു പോകേണ്ടി വന്നു. ബുധൻ രാവിലെ ട്രഷറി തുറന്നത്‌ മുതൽ നെറ്റ്‌വർക്ക്‌ ലഭ്യമായിരുന്നില്ല. പ്രശ്‌ന കാരണം കണ്ടെത്താൻ നടത്തിയ പരിശോധന പരാജയപ്പെട്ടു. തുടർന്ന്‌ രാവിലെ എത്തിയവർ മണിക്കൂറുകൾ കാത്തുനിന്ന്‌ തിരിച്ചു പോയി. പെൻഷൻകാർ, നിക്ഷേപമുള്ളവർ, ബിൽ മാറാനെത്തിയവർ, വിവിധ സർക്കാർ ഇടപാടുകൾ, ചലാൻ അടയ്‌ക്കാൻ എത്തിയവർ തുടങ്ങി നിരവധി പേർക്കാണ്‌ ഇടപാട്‌ നടത്താൻ കഴിയാതെ മടങ്ങി പ്പോയത്‌. പകൽ മൂന്നിന്‌ ശേഷമാണ്‌ പ്രശ്‌നം പരിഹരിക്കാനായത്‌. വിശദ പരിശോധനയിൽ ഒപ്‌റ്റിക്‌ കേബിൾ എലി മുറിച്ചതിനെ തുടർന്നാണ്‌ നെറ്റ്‌വർക്ക്‌ തകരാറിലായതെന്ന്‌ കണ്ടെത്തി. പകൽ 3.30 വരെയാണ്‌ ഇടപാട്‌ സമയം. നെറ്റ്‌വർക്ക്‌ ശരിയാകും മുന്പ്‌ ആളുകൾ മുഴുവൻ തിരിച്ചു പോയിരുന്നതിനാൽ ഒരുദിവസം മുഴുവൻ ജില്ലാ ട്രഷറിയിൽ ഇടപാടുകൾ നടന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala Pravasi Sangham

01

print edition ദ്രോഹ നടപടികൾ അവസാനിപ്പിക്കണം; പ്രവാസികളുടെ കലക്ടറേറ്റ് മാർച്ച്‌ ഇന്ന്‌
Sreemathi

02

print edition സ്ത്രീശബ്ദം ചെറുകഥാ പുരസ്‌കാര വിതരണം; സാമൂഹിക പ്രശ്‌നങ്ങൾ കഥകളിലൂടെ അടയാളപ്പെടുത്തണം: പി കെ ശ്രീമതി
deshabhimani section

Recommended

Deshabhimani
Home