Deshabhimani

സാഫ് കപ്പിലെ 
 മലപ്പുറം പാസ്‌

AA
avatar
പി അഭിഷേക്

Published on Nov 19, 2026, 12:17 AM | 1 min read

മലപ്പുറം

സാഫ് കപ്പില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘം ധാക്കയിലെ മൈതാനത്തിറങ്ങിയത്. പാകിസ്ഥാനോട് ഒരു ഗോളിന്റെ സമനില വഴങ്ങിയ സമയം. 88ാം മിനിറ്റില്‍ കോര്‍ണറില്‍നിന്ന് ഉയര്‍ന്നുവന്ന പന്ത് വലയിലേക്ക് തട്ടി ഇന്ത്യന്‍ താരം സന്ദീപ് മന്ദി വിജയഗോള്‍ നേടുന്നു. കോര്‍ണര്‍ കിക്കെടുത്തതോ മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി എ അബ്ദുള്‍ റബീഹ്. രാജ്യം സാഫ് കപ്പ്‌ ഉയർത്തിയപ്പോൾ നിര്‍ണായക പങ്കുവഹിച്ചവരില്‍ മൂന്ന് പേർ മലപ്പുറം സ്വദേശികളാണ്‌. അബ്ദുള്‍ റബീഹിനൊപ്പം പ്രതിരോധ താരമായ നിലമ്പൂര്‍ സ്വദേശി എം മുഹമ്മദ് ഉവൈസും കളത്തിലിറങ്ങി. ഫിസിയോ ആയ ജാബിര്‍ തട്ടാരത്തൊടി ഒതുക്കുങ്ങല്‍ സ്വദേശിയാണ്‌. മലപ്പുറം എംഎഫ്സി സ്കൂളിലെ പഠനകാലത്താണ് റബീഹ് പ്രൊഫണല്‍ ഫുട്ബോളിലേക്ക് കടക്കുന്നത്. സഹോദരന്‍ അബ്ദുള്‍ റാഷിഖാണ് പിന്തുണ നല്‍കിയത്. പ്രമുഖ ക്ലബ്ബുകളിലൂടെ വളര്‍ന്നു. ഐ ലീഗില്‍ പന്തുതട്ടി. കേരള ബ്ലാസ്റ്റേഴ്സ്, ഗോവ എഫ്സി, നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയ ടീമുകളുടെ ഭാഗമായി. അഞ്ചുകണ്ടന്‍ അബ്ദുള്‍കരീമിന്റെയും കെ കെ റസിയയുടെയും മകനാണ്. നിലമ്പൂര്‍ മോയിക്കല്‍ വീട്ടില്‍ കമാലുദ്ദീന്റെയും സല്‍മത്തിന്റെയും മകനാണ് ഉവൈസ്. മകനെ പ്രൊഫണല്‍ ഫുട്ബോളറാക്കണമെന്ന ആഗ്രഹത്താല്‍ ബാപ്പയാണ് ചെറുപ്പത്തില്‍ അക്കാദമിയില്‍ ചേര്‍ത്തത്. ഹന ഫാത്തിമ ഹാരിസാണ് ഭാര്യ. തട്ടാരത്തൊടി ഹംസയുടെയും മൈമൂനയുടെയും മകനാണ് ജാബിര്‍. വര്‍ഷങ്ങളായി വിവിധ ടീമുകളുടെ ഫിസിയോയായി സേവനമനുഷ്ഠിക്കുന്നു. 2023ല്‍ സന്തോഷ് ട്രോഫിക്കായുള്ള കര്‍ണാടക ടീമിന്റെ ഭാഗമായാണ് തുടക്കം. അന്ന് ടീം കപ്പണിഞ്ഞു. നാലുവര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. കഴിഞ്ഞവര്‍ഷത്തെ ഏഷ്യ കപ്പിലും അസര്‍ബൈജാനില്‍ നടന്ന അണ്ടര്‍ 15 ലോകകപ്പിലും ഒപ്പമുണ്ടായിരുന്നു. ഫിദയാണ് ഭാര്യ. കെയാന്‍ നൂഹ് മകനാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home