പാലിന് സബ്സിഡി
11000 ക്ഷീര കർഷകർക്ക് ജില്ലാ പഞ്ചായത്ത് കൈത്താങ്ങ്

ജില്ലാ പഞ്ചായത്ത് വഴി ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി നൽകുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്ക് ജില്ലാ പഞ്ചായത്ത് 2026 –27 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പാലിന് സബ്സിഡി നൽകുന്ന പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഐ സജിത അധ്യക്ഷയായി. ജില്ലയിലെ പഞ്ചായത്തുകളിൽ സൊസൈറ്റിയിൽ പാലളക്കുന്ന കർഷകർക്കായി ഒരു കോടി 75 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 11000 ക്ഷീരകർഷകർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. ക്ഷീരകർഷകരെ ഈ മേഖലയിൽ പിടിച്ചു നിർത്തുന്നതിനും കർഷകർക്ക് കൈത്താങ്ങാകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഉൽപ്പാദന മേഖലയിലേക്കായി 16,33,90000 രൂപയും പഞ്ചായത്തുകൾക്ക് വിഹിതം നൽകുന്ന പദ്ധതികൾക്കായി 50 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് ജെ ചിറ്റിലപ്പള്ളി, മീന സാജൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ, ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ കവിത, ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരവികസന ഓഫീസ് ഡെയ്‌റി ഫാം ഇൻസ്‌ട്രക്ടർ ടി അനില, ജനപ്രതിനിധികളായ സുമിത പ്രസാദ്, നിഖിത അനൂപ്, എ എം ജോൺസൺ, സുനിത മുരളി, കെ യു വിജയൻ, മണി സജയൻ, എ എസ് സുനിൽകുമാർ, ഷൈജു, അനീഷ് കുഞ്ഞൻ, സുരേഷ് ബാബു, ഷീജ മോഹൻ, പുല്ലൂർ ക്ഷീരസംഘം പ്രസിഡന്റ് കെ എം ദിവാകരൻ, കുടുംബശ്രീ ചെയർപേഴ്സൺ മിനി സത്യൻ, പഞ്ചായത്ത് സെക്രട്ടറി ശാലിനി എന്നിവർ സംസാരിച്ചു.








0 comments