Deshabhimani

ബാലസംഘം ജില്ലാ സമ്മേളനം വളാഞ്ചേരിയിൽ

ഒത്തുചേരുന്നു, നാളെയുടെ സ്വപ്നങ്ങൾ

s

ബാലസംഘം ജില്ലാ സമ്മേളനച്ചെലവിനുള്ള തുക കണ്ടെത്തുന്നതിന്റെ ഭാഗമായി വളാഞ്ചേരി ഏരിയയിൽനിന്ന് നാളികേരം ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 12, 2026, 12:24 AM | 1 min read

വളാഞ്ചേരി

സർഗാത്മകതയിലൂടെ കുട്ടികളുടെ ആശയങ്ങൾക്ക്‌ അവസരം ഒരുക്കിയും അഭിപ്രായങ്ങൾക്ക്‌ അരങ്ങൊരുക്കിയും വരുംകാല പോരാട്ടങ്ങൾക്ക്‌ കരുത്തേകാൻ ബാലസംഘം കൂട്ടുകാർ ഒത്തുചേരും. വളാഞ്ചേരി കാവുംപുറം കെആർഎസ്‌എൻ കോളേജിൽ 14നും 15നും നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ കലാ–സാംസ്‌കാരിക പരിപാടികളാണ്‌ ബാലസംഘം കൂട്ടുകാർ സംഘടിപ്പിക്കുന്നത്‌. വിവിധ പ്രദേശങ്ങളിൽനിന്ന്‌ നാളികേരം സമാഹരിച്ചാണ്‌ സമ്മേളനച്ചെലവിനുള്ള തുക കണ്ടെത്തുന്നത്‌. വളാഞ്ചേരി നഗരസഭയിൽനിന്നും ആറ് പഞ്ചായത്തുകളിൽനിന്നുമായി ഏഴായിരത്തോളം നാളികേരമാണ്‌ സമാഹരിച്ചത്‌.

ക്യാമ്പയിൻ ഭാഗമായി എടയൂരിൽനിന്ന് ആരംഭിച്ച ജാഥ ബാലസംഘം ജില്ലാ സെക്രട്ടറി വിനായക് പ്രസാദ് ഉദ്ഘാടനംചെയ്‌തു. സംഘാടക സമിതി കൺവീനർ സുരേഷ്, ജാഥാ ക്യാപ്റ്റൻ ഷഹ്നത്ത് മറിയം എന്നിവർ ആദ്യ കേന്ദ്രത്തിൽനിന്ന് നാളികേരം ഏറ്റുവാങ്ങി. 12 കേന്ദ്രങ്ങളിൽനിന്നുള്ള നാളികേര സംഭരണവും ഫ്ലാഷ് മോബും പൂർത്തിയാക്കി ജാഥ വളാഞ്ചേരിയിൽ സമാപിച്ചു. തുടർന്ന്‌ വളാഞ്ചേരി ഏരിയയിലെ ബാലസംഘം കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സമാപന സമ്മേളനം ബാലസംഘം ജില്ലാ പി പി പ്രസിഡന്റ്‌ ഷമീം ഇല്യസ് ഉദ്ഘാടനംചെയ്തു.

സംസ്ഥാന ജോ. കൺവീനർ സി വിജയകുമാർ, ജില്ലാ കൺവീനർ പി സതീശൻ, പി കെ അമ്പിളി, സിദ്ധാർഥ്, ശ്രീജ മലയത്ത്, ഹസൻ കല്ലൻ, ജയൻ വളാഞ്ചേരി, ശശീന്ദ്രൻ, അൻഷിദ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷഹ്നത്ത് മറിയം ക്യാപ്റ്റനും ഏരിയാ കൺവീനർ കെ നാരായണൻ മാനേജരുമായിരുന്നു.

​സർഗ സംഗമത്തിൽ *5000 കുട്ടികൾ

ജില്ലാ സമ്മേളന സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർഗ സംഗമത്തിൽ 5000 കുട്ടികൾ പങ്കെടുക്കും. നടി ഗായത്രി വർഷ ഉദ്‌ഘാടനംചെയ്യും. തുടർന്ന്‌ കലാപരിപാടികൾ അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home