ഇ എം എസ് സഹകരണ ആശുപത്രി
ഷെയർ സമാഹരണം 16ന് തുടങ്ങും

പെരിന്തൽമണ്ണ
ഇ എം എസ് സഹകരണ ആശുപത്രിയുടെ പുതിയ ഷെയർ സമാഹരണം 16ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. രാവിലെ ഒമ്പതിന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷനാകും.
കമ്യൂണിറ്റി ലിവിങ് സെന്റർ, ഓർഗൻ ട്രാൻസ്‌പ്ലാന്റ് യൂണിറ്റ്, നൂതന കാൻസർ ചികിത്സാ വിഭാഗം, ഡയാലിസിസ് യൂണിറ്റ് വിപുലീകരണം, ടെലി മെഡിസിൻ, ഐപി ബ്ലോക്ക് നവീകരണം എന്നീ വികസന പ്രവർത്തനങ്ങൾ ലക്ഷ്യംവച്ചാണ് പുതിയ ഷെയർ സമാഹരണം.
ഡിസംബർ 20വരെയുള്ള ഷെയർ സമാഹരണത്തിലൂടെ 5000 രൂപമുതൽ 20 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സഹകരണ സംഘങ്ങൾക്കും ഓഹരിയെടുക്കാം. ഓഹരി സംഖ്യക്ക് ആനുപാതികമായി ഓഹരി ഉടമകൾക്കും അവരുടെ ആശ്രിതർക്കും സൗജന്യ ചികിത്സയും അപകടമരണ ഇൻഷുറൻസ് പരിരക്ഷയും ലാഭവിഹിതവും ലഭിക്കും.
മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രമുഖ സഹകരണ ബാങ്കുകൾ മുഖേനയും ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേനയും നേരിട്ടും ഓൺലൈനായും അപേക്ഷ സമർപ്പിക്കാനും പണമടയ്ക്കാനുമുള്ള സൗകര്യമുണ്ടാകും.









0 comments