Deshabhimani

ഭാവി വായനക്കാർ രാജ്യ തലസ്ഥാനത്ത് വേട്ടയാടപ്പെടുന്നു: കെ ആര്‍ മീര

തൃശൂർ ലിറ്ററേച്ചർ ഫെസ്‌റ്റ്‌ 2026 ക‍ൗസ്‌തൂഭം ഹാളിൽ  കെ ആർ മീര ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ ലിറ്ററേച്ചർ ഫെസ്‌റ്റ്‌ 2026 ക‍ൗസ്‌തൂഭം ഹാളിൽ കെ ആർ മീര ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 12:39 AM | 1 min read

തൃശൂര്‍

ഓരോ പുസ്തകത്തിന്റെയും ഭാവി വായനക്കാർ രാജ്യ തലസ്ഥാനത്ത് പലവിധത്തിലുള്ള ക്രൂരതകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരി കെ ആർ മീര പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി നേതൃത്വത്തിൽ നടത്തുന്ന തൃശൂര്‍ ലിറ്ററേച്ചർ ഫെസ്റ്റ് (ടിഎൽഎഫ്) 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ക്രൂരതകള്‍ക്കിരയാകുന്ന ആ യുവത്വത്തിനുവേണ്ടിയാണ് ഇനി എഴുതാനാരിക്കുന്ന കൃ-തികളും പുസ്തകങ്ങളും. ഞങ്ങള്‍ തല്ലുകൊള്ളുമ്പോള്‍ നിങ്ങൾ എന്ത്‌ ചെയ്യുകയായിരുന്നുവെന്ന അവരുടെ ചോദ്യത്തെ നേരിടാന്‍ സജ്ജരായി വേണം ഓരോ ഫെസ്റ്റും സംഘടിപ്പിക്കേണ്ടത്. വായനയ്ക്കോ എഴുത്തിനോ മറ്റു കലകള്‍ക്കോ മാത്രമായി ഒറ്റയ്ക്ക് നില്‍ക്കാനാവില്ല. ഇവയെല്ലാം ഒന്നിച്ച് പരസ്പര ആശ്രിതത്വത്തോടെ പരസ്പര പൂരകമായി നിലകൊള്ളുമ്പോഴാണ് സമൂഹം ആരോഗ്യകരമാകൂവെന്നും അവര്‍ പറഞ്ഞു. വായന സമൂഹം സംസ്കാരം എന്ന വിഷയത്തില്‍ കവി പി എന്‍ ഗോപീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. എം ഹരിദാസ് അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം രാജേഷ്, സംഘാടക സമിതി ചെയർമാൻ വി മുരളി, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യട്ടീവ് കമ്മിറ്റി അംഗം വി കെ ഹാരിഫാബി, കെ രാമചന്ദ്രൻ എന്നിവര്‍ സംസാരിച്ചു. കഥ എഴുത്ത് ഭാവന എന്ന വിഷയത്തില്‍ എഴുത്തുകാര്‍ വായനക്കാരുമായി സംവദിച്ചു. അശോകന്‍ ചരുവില്‍, ജിസ ജോസ്, ഷീല ടോമി, അഷ്ടമൂര്‍ത്തി എന്നിവര്‍ പാനലിസ്റ്റുകളായി. വി വി ചിദംബര്‍ മോഡറേറ്ററായി. ഇ ആര്‍ ശാസ്ത്രശര്‍മന്‍, പി കെ വത്സന്‍ എന്നിവര്‍ സംസാരിച്ചു. നാരായണന്‍ കോലഴി രചനയും സംവിധാനവും നിര്‍വഹിച്ച അഗ്നിനക്ഷത്രം, അയ്യപ്പനെ കാത്ത് എന്നീ ഏകപാത്ര നാടകങ്ങള്‍ അരങ്ങേറി. ഡോ. ഡി ഷീല (അഗ്നിനക്ഷത്രം), ഇ നാരായണി (അയ്യപ്പനെ കാത്ത്) എന്നിവര്‍ കഥാപാത്രങ്ങളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home