പ്രതിഷേധിച്ചവർക്ക് സസ്‌പെൻഷൻ
അനിശ്ചിതകാല ധർണ 6–ാം ദിനത്തിലേക്ക്

കൊല്ലം
കെഎസ്‌ഇബി വെൽഫെയർ ഫണ്ട് അവാർഡ് വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ അപാകം ചൂണ്ടിക്കാണിച്ച വർക്കേഴ്സ് അസോസിയേഷൻ നേതാക്കളോട് ഉൾപ്പെടെ ധിക്കാരപരമായും ദാർഷ്ട്യത്തോടെയും പെരുമാറുകയും അവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌ത കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്‌തമായി. ഇഇഎഫ്‌ഐ നേതൃത്വത്തിൽ സർക്കിൾ അങ്കണത്തിൽ നടക്കുന്ന അനിശ്ചിതകാല ധർണ ചൊവ്വാഴ്‌ച ആറാം ദിവസത്തിലേക്ക് കടന്നു. അഞ്ചാം ദിവസമായ തിങ്കളാഴ്‌ചത്തെ ധർണ സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്തു. കെഎസ്‌ഇബിസിഡബ്ല്യുഎ കൊല്ലം ഡിവിഷൻ പ്രസിഡന്റ് എ സാബു അധ്യക്ഷനായി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി അനിൽകുമാർ, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ രഘുനാഥ്, മാത്യൂ, അനി ഉമ്മൻ മാത്യൂ, ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേഷ്, കെഎസ്‌ഇബിസിഡബ്ലൂഎ ജില്ലാ സെക്രട്ടറി ബി പ്രദീപ്കുമാർ, തിരുവനന്തപുരം ഡിവിഷൻ സെക്രട്ടറി രാജേന്ദ്രൻ, ആറ്റിങ്ങൽ ഡിവിഷൻ സെക്രട്ടറി സഷാൻ അലി, സനൽകുമാർ നെടുമങ്ങാട്, ഡിവിഷൻ പ്രസിഡന്റ് പ്രദീപ് കുമാർ, ചാത്തന്നൂർ ഡിവിഷൻ പ്രസിഡന്റ് എ എ സുനിൽ, സംസ്ഥാന ഓർഗാനിസിങ് സെക്രട്ടറി വി ഗിരിജകുമാരി, രാജേഷ് വന്മള, ദിലീപ്കുമാർ ജി ലാൽജി, ജോർജ് വർഗീസ്, ജി സാബു എന്നിവർ സംസാരിച്ചു.









0 comments