Deshabhimani

വള്ളാട്ടുത്തറ റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

Passengers in distress

തകർന്ന് കുണ്ടുംകുഴിയും നിറഞ്ഞ വള്ളാട്ടുത്തറ റോഡ്

വെബ് ഡെസ്ക്

Published on Oct 13, 2026, 02:22 AM | 1 min read

പറവൂർ


പറവൂർ മൂത്തകുന്നം റോഡിൽ ദേശീയപാതയിൽ കുര്യാപ്പിള്ളിയിൽനിന്ന്‌ വള്ളാട്ടുത്തറ റോഡിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് അപകടം പതിവാകുന്നു. ദേശീയപാത നിർമാണക്കമ്പിനിയുടെ അനാസ്ഥയാണ് ഇതിന്‌ കാരണം. റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ട് നാളേറെയാകുന്നു. ഭാഗികമായി അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ മഴയും വാഹനങ്ങളുടെ ബാഹുല്യവും നിമിത്തം വീണ്ടും കുഴികൾ രൂപപ്പെടും.


ഇപ്പോൾ കുഴികൾ വലുതായി ഗർത്തമായി മാറിയതിനാൽ അപകടങ്ങൾ നിത്യസംഭവമാണ്.

കഴിഞ്ഞദിവസം ഭിന്നശേഷിക്കാരന്‌ മുച്ചക്രവാഹനവുമായി കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ നിരന്തരമായി യാത്ര ചെയ്യുന്ന റോഡ് അറ്റകുറ്റപ്പണികൾ നടത്തി ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യം അവഗണിച്ചാൽ ജനകീയ സമരങ്ങൾക്ക്‌ നേതൃത്വം നൽകുമെന്ന്‌ നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home