Deshabhimani

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് 
വാർഷിക വരുമാനം ഒഴിവാക്കണം

DAWF

ഡിഎഡബ്ല്യുഎഫ്‌ അങ്കമാലി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി പി ഷൈജു ദാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 01:34 AM | 1 min read

കാലടി


ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് കുടുംബ വാർഷികവരുമാനം ഒഴിവാക്കണമെന്ന് ഡിഎഡബ്ല്യുഎഫ്‌ അങ്കമാലി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയാറ്റൂർ നീലിശ്വരത്ത് ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി ഷൈജു ദാസ് ഉദ്ഘാടനം ചെയ്തു.


ഏരിയ പ്രസിഡന്റ്‌ ഡോ. രാജേന്ദ്രൻ നടേപ്പിള്ളി അധ്യക്ഷനായി. സി എം സുനീർ ഐ വി ശശി എന്നിവർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഒഡിഷയിൽ നടന്ന സ്പെഷ്യൽ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ സ്വർണം നേടിയ കേരള ടീം അംഗം അഞ്ജിത ബെന്നിയെ അനുമോദിച്ചു.


സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ്, പി യു ജോമോൻ, സി എസ് ബോസ്, അഡ്വ. ടി വി ആന്റു, കെ പി ബിനോയി, പി ജെ ബിജു, സാജൻ പാലമറ്റം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. രാജേന്ദ്രൻ നടപ്പിള്ളി (പ്രസിഡന്റ്‌). കെ കെ മണി, ശിവ ശങ്കരൻ (വൈസ് പ്രസിഡന്റ്‌), എം സി സുധാകരൻ (സെക്രട്ടറി), ഡാവി കാലടി, ജിഎൻ കൃഷ്ണൻ (ജോയിന്റ്‌ സെക്രട്ടറി), ഐ വി ശശി (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home