വാഹനം കടത്താനുള്ള ശ്രമം സംഘര്‍ഷത്തിനിടയാക്കി; 2 പേര്‍ക്ക് പരിക്ക്

അഞ്ചൽ
കുളത്തൂപ്പുഴ ഓന്തുപച്ചയിൽ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ വാഹനം രാത്രിയില്‍ കടത്താനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുളത്തുപ്പുഴ ഓന്തുപച്ച സ്വദേശികളായ ബിജു(പൊടിയൻ), ഓട്ടോ ഡ്രൈവർ സുചീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. ശനി രാത്രി ഏഴിനായിരുന്നു സംഭവം. അപകടത്തില്‍ മരിച്ച കൊല്ലം സ്വദേശികളായ ഇരവിപുരം മാളികവയല്‍ കെ ടി എം നഗറില്‍ ജാഫര്‍(56), പുന്തലത്താഴം മംഗലത്ത് നഗർ കുറ്റിപ്പുറത്തുവീട്ടില്‍ ചന്ദ്രപിള്ള(69) എന്നിവരുടെ മൃതദേഹങ്ങള്‍ കുളത്തുപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപടികൾ പൂർത്തിയാക്കുംമുമ്പേ അപകടത്തിനിടയാക്കിയ തമിഴ്നാട് ദിണ്ടിക്കല്‍ സ്വദേശികളായ ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ തിടുക്കത്തില്‍ മാറ്റാൻ ശ്രമിക്കുകയയാിരുന്നു. രാത്രിയില്‍ ക്രെയിനിന്റെ സഹായത്തോടെ അപകടത്തില്‍ പെട്ട കാര്‍ പൊലീസിന്റെ സാന്നിധ്യമില്ലാതെ മാറ്റാന്‍ ശ്രമിക്കവെ നാട്ടുകാര്‍ ഇത് ചോദ്യംചെയ്യുകയായിരുന്നു. പരിക്കേറ്റവരെ കുളത്തൂപ്പുഴ ഗവ. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. അപകടമുണ്ടാക്കിയ കാറിന് രേഖകളും ഡ്രൈവര്‍ക്ക് ലൈസന്‍സും ഇല്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ കേസെടുത്തതായും വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കുളത്തൂപ്പുഴ എസ്ഐ ഷൈജു അറിയിച്ചു.









0 comments