ട്രഷറി വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

ട്രഷറി വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ കാക്കനാട് ജില്ലാ ട്രഷറിക്ക് മുന്നിൽ നടത്തിയ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ട്രഷറി വകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവുകൾക്കെതിരെ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കുക, ഓൺലൈൻ സ്ഥലംമാറ്റ സംവിധാനം നടപ്പാക്കുക, അർഹമായ സ്ഥാനക്കയറ്റങ്ങൾ യഥാസമയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാക്കനാട്, മൂവാറ്റുപുഴ ജില്ലാ ട്രഷറികൾക്കുമുന്നിൽ ജീവനക്കാർ പ്രകടനം നടത്തി.
കാക്കനാട് ജില്ലാ ട്രഷറിക്കുമുന്നിൽ നടന്ന പ്രതിഷേധയോഗം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവറും മൂവാറ്റുപുഴയില്‍ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം രാജേഷും ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി വി എസ് രാജേഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ രാജമ്മ രഘു, എ സി ഗിരിജ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി പ്രശാന്ത്, ടി പ്രീത, ഖദീജ മൊയ്തീൻ, എ കെ പ്രബൽ എന്നിവർ സംസാരിച്ചു.
അപേക്ഷ നൽകാത്ത വനിതാ ജീവനക്കാരെപ്പോലും സ്ഥലംമാറ്റിയപ്പോൾ, അർഹമായ റിക്വസ്റ്റ് ട്രാൻസ്ഫർ അപേക്ഷകൾ പരിഗണിച്ചില്ലെന്നും ഗുരുതരരോഗങ്ങൾ ബാധിച്ച ജീവനക്കാർക്ക് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.









0 comments