Deshabhimani

തൊഴിലാളിവിരുദ്ധ ഉത്തരവ്‌

കെഎസ്എഫ്ഇ ജീവനക്കാർ പ്രതിഷേധിച്ചു

കെഎസ്എഫ്ഇ മാനേജ്മെന്റിന്റെ  തൊഴിലാളിവിരുദ്ധ ഉത്തരവിനെതിരെ കൊല്ലം 
റീജണൽ ഓഫീസിന് സമീപം നടന്ന പ്രതിഷേധയോഗം  കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 13, 2026, 01:40 AM | 1 min read



കൊല്ലം

കെഎസ്എഫ്ഇ മാനേജ്മെന്റ്‌ ഇറക്കിയ തൊഴിലാളിവിരുദ്ധ ഉത്തരവിനെതിരെ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു), കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ കൊല്ലത്ത്‌ ജീവനക്കാരുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി സംഘടനകൾ തിങ്കളാഴ്‌ച ഉത്തരവ് കത്തിച്ചു. ഏകപക്ഷീയമായി തൊഴിൽ സമയം വർധിപ്പിച്ചും ബ്രാഞ്ചുകളുടെ പ്രവർത്തനം താളംതെറ്റിക്കുന്ന കെഎസ്എഫ്ഇയിലുള്ള എംഒപി, സ്റ്റാൻഡിങ് ഓർഡേർസ് ഒന്നും പരിഗണിക്കാതെയും കഴിഞ്ഞദിവസം ഇറക്കിയ വിവാദ ഉത്തരവിനെതിരെയാണ് പ്രതിഷേധം. കൊല്ലം റീജണൽ ഓഫീസിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ യോഗം കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള ഉദ്ഘാടനംചെയ്തു. ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ജി സാഞ്ചു അധ്യക്ഷനായി. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ്‌ ഷംനാ, കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സൽ ജബീൽ കെ ബി, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ്‌ ഷാനി എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home