Deshabhimani

വിദ്യാർഥികളെ 
വെട്ടിപ്പരിക്കേൽപ്പിച്ചയാൾ 
അറസ്റ്റിൽ

നിരഞ്ജൻ

നിരഞ്ജൻ

വെബ് ഡെസ്ക്

Published on Oct 02, 2026, 12:46 AM | 1 min read


മാള

ഹോളി ഗ്രേസ് പോളിടെക്‌നിക് കോളേജിൽ കയറി വിദ്യാർഥികളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. പാറക്കടവ് ചിറപ്പത്ത് നിരഞ്ജനെ (23)യാണ്‌ മാള പൊലീസ് അറസ്റ്റ് ചെയ്തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 30ന് വൈകിട്ട് നാലോടെയാണ് സംഭവം. നിരഞ്ജൻ വിദ്യാർഥിനിയെ ആക്രമിക്കുന്നത്‌ തടയാൻ ശ്രമിച്ച സഹപാഠിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് ഓടിപ്പോകാൻ ശ്രമിച്ച നിരഞ്ജനെ മറ്റു വിദ്യാർഥികൾ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികൾ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home