Deshabhimani

മദീനയിലെ വൈദ്യുതി നിലയത്തിന് നേരെ ഹൂതി ആക്രമണം

saudi
വെബ് ഡെസ്ക്

Published on Oct 02, 2026, 01:30 AM | 1 min read

മദീന: മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയെന്ന് സൗദി അറേബ്യ. ആക്രമണത്തിൽ ഒരു ട്രാൻസ്ഫോർമർ തകരാറിലായെങ്കിലും വൈദ്യുതി വിതരണത്തെ ബാധിച്ചില്ലെന്ന് സഖ്യം അറിയിച്ചു.


ഡ്രോൺ അവശിഷ്ടങ്ങളുടെ പരിശോധനയിൽ ഹൂതി പങ്കാളിത്തം സ്ഥിരീകരിച്ചതായി സഖ്യം പറഞ്ഞു. എന്നാൽ ആരോപണം ഹൂതി സൈനിക വൃത്തങ്ങൾ നിഷേധിച്ചു. മക്കയെയും മദീനയെയും ലക്ഷ്യമിട്ടെന്ന സൗദി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഹൂതികൾ പ്രതികരിച്ചു.


2022ലെ വെടിനിർത്തലിന് ശേഷം സൗദിയും ഹൂതികളും തമ്മിലുള്ള സംഘർഷം ഈ വർഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home