സഹോദരിയെ കൊലപ്പെടുത്തി സഹോദരന്‍ ജീവനൊടുക്കി

പാലിയേക്കര
ചിറ്റിശേരിയില്‍ സഹോദരിയെ കൊലപ്പെടുത്തി സഹോദരന്‍ ജീവനൊടുക്കി. ചിറ്റിശേരി ചാമപറമ്പില്‍ ഇന്ദിര (63), സഹോദരൻ അപ്പു (58) എന്നിവരാണ് മരിച്ചത്. തിങ്കൾ രാവിലെയാണ് ഇന്ദിരയെ കിടപ്പുമുറിയിലും അപ്പുവിനെ അടുക്കളയിലും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരയുടെ കൈ ഞരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ ഇരുന്ന നിലയിലുമാണ് മൃതദേഹം കണ്ടത്. അപ്പുവിനെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഇന്ദിരയെ കൊലപ്പെടുത്തി അപ്പു തൂങ്ങി മരിക്കുകയായിരുന്നു.രാവിലെ രണ്ടാമത്തെ മരുമകള്‍ എഴുന്നേറ്റപ്പോള്‍ മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ അപ്പുവിന്റെ ഇളയമകൻ എക്സൈസ് ഉദ്യോഗസ്ഥനായ വൈഷ്ണവിനെ ഫോണ്‍ വിളിച്ചാണ് വാതില്‍ തുറപ്പിച്ചത്. പിന്നീട് ഇവര്‍ നോക്കിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്. അപ്പുവിന്റെ ഭാര്യ തൊട്ടടുത്ത് മറ്റൊരു മകനായ ജിഷ്ണുവിന്റെ വീട്ടിലാണ് രാത്രി കിടന്നിരുന്നത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. സംസ്‌കാരം ബുധൻ രാവിലെ 10ന്. ഇന്ദിര അവിവാഹിതയാണ്. അപ്പുവിന്റെ ഭാര്യ: ഗീത. മക്കൾ: വിഷ്ണു, ജിഷ്ണു (ഇരുവരും ഇന്ത്യൻ ആർമി), വൈഷ്ണവ് (എക്സൈസ് ).മരുമക്കൾ: രശ്‌മി, ഭാഗ്യലക്ഷ്മി, മേഘ്‌ന( യൂറോപ്പ്).








0 comments