യുവാവിനെ ആക്രമിച്ച കേസില്‍ 2 പേർ അറസ്‌റ്റിൽ

ചാലക്കുടി
പണം നല്‍കാത്തതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ കല്ലും ബിയര്‍ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മേലൂര്‍ പൂലാനി സ്വദേശികളായ തെക്കൂടന്‍ വീട്ടില്‍ അന്‍വിന്‍(35), ഞാറക്കല്‍ വീട്ടില്‍ സുമിത്ത്(27)എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് പൂലാനിയിലായിരുന്നു സംഭവം. പൂലാനി സ്വദേശി ചട്ടിക്കല്‍ വീട്ടില്‍ ജയരാജിനെയാണ് ആക്രമിച്ചത്. ജയരാജിനോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്കാന്‍ തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. കൊരട്ടി പൊലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമത്തിനും പൊലീസ് ഉദ്യാഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതും ഒരു അടിപിടിക്കേസുമടക്കം നാല് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അന്‍വിന്‍. സുമിത്ത് കൊരട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമക്കേസിലും മൂന്ന് മയക്കുമരുന്ന് കേസടക്കം നാല് കേസുകളിലെ പ്രതിയാണ്.










0 comments