ad
Deshabhimani

യുവാവിനെ മർദിച്ച് വീടാക്രമണം: പ്രതി പിടിയിൽ

ജിൻഷാദ്

ജിൻഷാദ്

വെബ് ഡെസ്ക്

Published on Jun 30, 2026, 12:58 AM | 1 min read

മാള

ഫുഡ് ഡെലിവറിക്കെത്തിയ ആളെ ചീത്തവിളിച്ചത് ചോദ്യംചെയ്ത ബന്ധുവായ യുവാവിനെ മർദിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. മാരേക്കാട് കാടാംപറമ്പത്ത് വീട്ടില്‍ അമൽഷായുടെ (29) പരാതിയിലാണ് പിതൃസഹോദര പുത്രനായ കാടാംപറമ്പത്ത് വീട്ടില്‍ ജിന്‍ഷാദിനെ (30) മാള പൊലീസ് അറസ്റ്റ് ചെയ്തത്‌. 27ന്‌ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വീട്ടിലേക്ക് ഭക്ഷണവുമായി വന്ന ഫുഡ് ഡെലിവറി ബോയിയെ ജിന്‍ഷാദ് ചീത്തവിളിച്ചത് ചോദ്യംചെയ്ത അമല്‍ഷായുടെ മുഖത്തടിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് പരാതി. ഇടിയേറ്റ് പല്ലുകള്‍ പൊട്ടിയതായും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയ വൈരാഗ്യത്തില്‍ അന്ന് വൈകിട്ട് മൂന്നോടെ അമല്‍ഷായുടെ വീട്ടിലെത്തിയ ജിന്‍ഷാദ് അസഭ്യം പറയുകയും സിറ്റൗട്ടിലെയും മുൻവശത്തെയും ജനൽച്ചില്ലുകൾ ആയുധം ഉപയോഗിച്ച്‌ തകര്‍ത്തതായും പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ പി പി ബാബു, ഗ്രേഡ് എസ്ഐ മുഹമ്മദ് ബാഷി, എസ്‌സിപിഒമാരായ സി എ ഏയ്ഞ്ചൽ, കെ എഫ് വിനോദ്, സിപിഒമാരായ കെ എ സാബിർ, കെ കെ ജിനേഷ് എന്നിവരടങ്ങിയ അന്വേഷകസംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home