Deshabhimani

യുവാവിനെ തട്ടികൊണ്ടുപോയി പണവും മൊബെെലും കവര്‍ന്ന പ്രതികൾ പിടിയിൽ

...
വെബ് ഡെസ്ക്

Published on Oct 19, 2026, 12:15 AM | 1 min read

കൈപ്പറമ്പ്

കൈപ്പറമ്പ് സ്വദേശിയെ തട്ടികൊണ്ടുപോയി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസില്‍ പ്രതികൾ പിടിയിൽ. പൊന്നാനി തെക്കേപുറം സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (28), എടപ്പാൾ തട്ടാൻപടി സ്വദേശി പടിഞ്ഞാറക്കൽ വീട്ടിൽ ജിത്തു (36) എന്നിവരെയാണ് പേരാമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്തംബർ 12 നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ അമല ആശുപത്രി ബസ് സ്റ്റോപ്പിൽനിന്നും കൈപ്പറമ്പ് സ്വദേശിയായ യുവാവിനെ പ്രതികൾ ബൈക്കിൽ ബലമായി പിടിച്ചു കയറ്റി പട്ടിക്കര എന്ന സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ഗൂഗിൾ പേ വഴി 800 രൂപ ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈൽ ഫോൺ ബലമായി തട്ടിയെടുക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുംചെയ്‌ത ശേഷം റോഡിൽ ഇറക്കി വിടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊന്നാനി തട്ടാൻപടി പരിസരത്തുനിന്നും പിടികൂടി. അന്വേഷണത്തിൽ പ്രതികളിലൊരാളായ മുഹമ്മദ് ഫാസിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തൃശൂർ അസിസ്റ്റന്റ് കമീഷണർ ടി ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തിൽ പേരാമംഗലം എസ്എച്ച്ഒ സബ് ഇൻസ്പെക്ടർ ശബരീകൃഷ്ണൻ, സബ് ഇൻസ്പെക്ടർ ജയൻ, സീനിയർ സിപിഒ അമീർഖാൻ, അതുൽകൃഷ്ണൻ, ഷൈൻ വർഗീസ്, ഷിജിൻ, കിരൺലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home