Deshabhimani

മൂന്നിന്‌ സമരപ്രഖ്യാപന കൺവൻഷൻ

കയർ ഫാക്‌ടറി തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2026, 01:04 AM | 1 min read

ആലപ്പുഴ

കയർ ഫാക്‌ടറി തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സമരത്തിലേക്ക്‌ നീങ്ങാൻ കയർ ഫാക്‌ടറി രംഗത്തെ സിഐടിയു യൂണിയനുകളുടെ സംയുക്ത പ്രവർത്തകയോഗം തീരുമാനിച്ചു. കാലാവധി കഴിഞ്ഞ ദീർഘകാല കരാർ പുതുക്കി വേതനം വർധിപ്പിക്കുക, കയർ തൊഴിലാളികളെ സീനിയോറിറ്റി അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തുക, എല്ലാവിധ തൊഴിലാളികൾക്കും വേരിയബിൾ ഡിഎയുടെ അടിസ്ഥാനത്തിൽ കൂലി ഉറപ്പാക്കുക, ഇഎസ്ഐ പരിധി ഉയർത്തുക, സംഘങ്ങൾക്ക് പ്രവർത്തന മൂലധനവും ഗ്രാന്റും അനുവദിക്കുക, കയർ–ചകിരി ലഭ്യത ഉറപ്പാക്കുക, പിരിഞ്ഞുപോയ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കയർതൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കയർവ്യവസായ ബന്ധസമിതി പല യോഗങ്ങളും ചേർന്നെങ്കിലും കയറ്റുമതികർ പ്രശ്നപരിഹാരത്തിന് തയ്യാറാകുന്നില്ല. നവംബർ മൂന്നിന് എസ്എൽ പുരത്ത് സമരപ്രഖ്യാപന കൺവൻഷൻ ചേരും. യോഗം സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്‌തു. അഡ്വ. കെ ആർ ഭഗീരഥൻ അധ്യക്ഷനായി. ടി ആർ ശിവരാജൻ, പി സുരേന്ദ്രൻ, ആർ ഷാജീവ്‌, ജെ ജയലാൽ, നസീമ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home