"പാഠശാലയിൽനിന്ന് പാടത്തേക്ക്' കൃഷി പരിശീലനം

നിർമല കോളേജ് ബോട്ടണി വിഭാഗം വിദ്യാർഥികൾ നെൽക്കൃഷി പരിശീലനത്തിൽ
മൂവാറ്റുപുഴ
നിർമല കോളേജ് ബോട്ടണി വിഭാഗം, റോട്ടറി ക്ലബ് ഓഫ് മൂവാറ്റുപുഴ ഹെറിറ്റേജ്, റോട്രാക്ട് ക്ലബ്, നോർത്ത് മാറാടി ഇട്ടുണ്ണാൻ പടവ് പാടശേഖരസമിതി എന്നിവചേർന്ന് നിർമല കോളേജിലെ ബോട്ടണിവിഭാഗം വിദ്യാർഥികൾക്കായി "പാഠശാലയിൽനിന്ന് പാടത്തേക്ക്' എന്ന പ്രായോഗിക പരിശീലനപരിപാടി സംഘടിപ്പിച്ചു.
യന്ത്രവൽകൃതവും പരമ്പരാഗതവുമായ ഞാറുനടീൽ വിദ്യാർഥികളെ പരിചയപ്പെടുത്തി. കർഷകർ, റോട്ടറി ക്ലബ് ഭാരവാഹികൾ, കോളേജ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കർഷകരായ ജോർജ് ഒറമഠം, സുരേഷ് നാരായണൻ, അധ്യാപകരായ ഡോ. ജീനാ ജോർജ്, ഡോ. ആമോസ് പി തോമസ്, റോട്ടറി ക്ലബ് പ്രസിഡന്റ് ഇ കെ രവി, സെക്രട്ടറി കിച്ചു കുരുവിള, ഡോ. ജോൺസി മണിത്തോട്ടം എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.









0 comments