print edition 12കാരിക്ക് നേരെ ലൈംഗികാതിക്രമം: ഡിസിസി അംഗം റിമാൻഡിൽ

തിരുവനന്തപുരം: പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഡിസിസി അംഗവും പുത്തൻതെരുവ് സ്വദേശിയുമായ എസ് മഹേഷ് കുമാർ (42) റിമാൻഡിൽ. കോൺഗ്രസിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജവഹർ ബാൽ മഞ്ചിന്റെ സംസ്ഥാന കോഓർഡിനേറ്ററായ ഇയാളെ പേരൂർക്കട പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഘടനയുടെ മറവിൽ പട്ടം സ്വദേശിയായ യുവതിയുടെ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം.
ആറു മാസം മുൻപ് നടന്ന പീഡനവിവരം കുട്ടി ഭയം കാരണം ആരോടും പറഞ്ഞിരുന്നില്ല. ഒടുവിൽ അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. പേരൂർക്കട എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹേഷിനെ പിടികൂടിയത്. ഇയാൾക്കെതിരെ ഫോർട്ട് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2015-ലെ കോർപറേഷൻ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ടാണ് ഇയാൾ കോൺഗ്രസിലെത്തിയത്. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാൾ മുഖ്യമന്ത്രി വി ഡി സതീശനോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.









0 comments