Deshabhimani

എസ്‌ഐയെ വധിക്കാൻ ശ്രമം; 
പ്രതിക്ക് 42 വർഷം കഠിന തടവ്‌

Ananthu

അനന്തു

വെബ് ഡെസ്ക്

Published on Oct 04, 2026, 12:27 AM | 1 min read


തൃശൂർ

ഒല്ലൂർ എസ്‌എച്ച്‌ഒ ആയിരുന്ന ടി പി ഫർഷാദിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 42 വർഷം കഠിന തടവും നാല്‌ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പടവരാട്‌ എളവള്ളി അനന്തുവിനെയാണ്‌ (മാരി– 27) തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി -2 സ്‌പെഷ്യൽ ജഡ്‌ജ്‌ ആർ രമ്യ മേനോൻ ശിക്ഷിച്ചത്‌. 2024 ഡിസംബർ അഞ്ചിനാണ്‌ സംഭവം. നിരവധി കേസുകളിൽ പ്രതിയായ അനന്തു പടവരാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്തുള്ള ഫാമിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഫർഷാദും സംഘവും എത്തി. ഈ സമയം അനന്തു ഇൻസ്‌പെക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന കത്തിക്കൊണ്ട് ഫർഷാദിനെ മാരകമായി കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. മയക്കുമരുന്ന്, വധ ശ്രമം എന്നിവ ഉൾപ്പെടെ അനന്തു 19 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എ സുനിത, ടി ഋഷിചന്ദ്‌ എന്നിവർ ഹാജരായി. അന്നത്തെ ഒല്ലൂർ സബ്‌ ഇൻസ്‌പെക്ടർ ആർ ശ്രീകാന്ത് ആണ് കേസെടുത്തത്‌. പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി. തൃശൂർ സിറ്റി ഡിസിആർബി എസിപി വൈ നിസാമുദീനാണ് കേസിൽ കുറ്റപത്രം നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home