Deshabhimani

ടിങ്കെർ ലാബ്‌ തുറന്നു

ടിങ്കെർ ലാബിൽ അധ്യാപകരും ജനപ്രതിനിധികളും
വെബ് ഡെസ്ക്

Published on Oct 04, 2026, 12:47 AM | 1 min read


കരുനാഗപ്പള്ളി

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ടിങ്കെർ ലാബ്‌ തുറന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇൽ ലിമിറ്റഡിന്റെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലാണ് ജില്ലയിലെ ആദ്യത്തെ പദ്ധതി ആരംഭിച്ചത്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സി ആർ മഹേഷ് എംഎൽഎ ലാബ്‌ ഉദ്‌ഘാടനംചെയ്‌തു. ഐആർഇഎൽ ജനറൽ മാനേജർ എൻ എസ് അജിത്‌ പദ്ധതി വിശദീകരിച്ചു. ഡിജിഎം കെ എസ് ഭക്തദർശൻ ആമുഖപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക പി ശ്രീകല അധ്യക്ഷയായി. സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ, സ്റ്റാഫ് സെക്രട്ടറി ആശാദേവി, പിടിഎ പ്രസിഡന്റ് ബി എ ബ്രിജിത്, മാതൃസമിതി പ്രസിഡന്റ് വിജിമോൾ, ജി മോഹനകുമാർ, ടി മുരളി, അജ്മി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home