Deshabhimani

നിർമലം - പുതുയുഗ ശുചിത്വകേരളം

പോരുവഴിയിൽ വിളംബര ജാഥ

നിർമലം -പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി പോരുവഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ 
വിളംബര ജാഥ
വെബ് ഡെസ്ക്

Published on Oct 04, 2026, 12:45 AM | 1 min read

ശൂരനാട്

നിർമലം -പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി പോരുവഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. ജാഥ ശാസ്താംനട ജങ്‌ഷനിൽനിന്ന് ആരംഭിച്ചു. ഞ്ചായത്ത് പ്രസിഡന്റ് വിനു ഐ നായർ, വൈസ് പ്രസിഡന്റ് കെ മോഹനൻ, വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാരായ സരിത എം എസ്, വി. ബേബികുമാർ, പി പ്രശാന്തി, പഞ്ചായത്ത് അംഗങ്ങളായ എം മനു, സിബി ചാക്കോ, രജിത തമ്പി, ബദറുദീൻ, കലാ ബി.കെ, സന്ധ്യ രചനകുമാർ, അഹമ്മദ് കബീർ, അശ്വതി മുരളി, റിഷാദ്, അശ്വതി ജി.എസ്, റംസീന, ഷഫീന സാബു, പഞ്ചായത്ത് സെക്രട്ടറി സി.കെ അജയകുമാർ, സിഡിഎസ് ചെയർപേഴ്സൺ ഗീത എന്നിവർ സംസാരിച്ചു. നിർമലം ക്യാന്പയിന്റെ ഭാഗമായി എല്ലാ വാർഡുകളിലും പൊതുഇടങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കി. എല്ലാ വാർഡുകളിലും മിനി എംസിഎഫുകളും ബോട്ടിൽ ബൂത്തുകളും ചാത്താകുളത്ത്‌ എംസിഎഫും സ്ഥാപിച്ചു. സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം, ക്വിസ് മത്സരം, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തി. ഹോട്ടലുകളിലെയും തട്ടുകടകളിലെയും മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പരിശോധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home