പികെഎസ് ഏരിയ കൺവൻഷൻ

ചവറ
പികെഎസ് ചവറ ഏരിയ കൺവൻഷൻ ബാഹുലേയൻ നഗറിൽ (ടൈറ്റാനിയം ജങ്‌ഷൻ സുശീല ഗോപാലൻ സ്മാരക ഹാൾ) സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ മനോഹരൻ അധ്യക്ഷനായി. പികെഎസ് മുൻ സംസ്ഥാന കമ്മിറ്റി അംഗം സി തങ്കപ്പൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പികെഎസ് ഏരിയ സെക്രട്ടറി എസ് സന്തോഷ്, നേതാക്കളായ ആർ സുരേന്ദ്രൻപിള്ള, വി മധു, ബാബു കെ പന്മന, എം വി പ്രസാദ്, ഷിബു ഗോപാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ മനോഹരൻ (പ്രസിഡന്റ്), സതീഷ് കുമാർ, സതിയമ്മ (വൈസ് പ്രസിഡന്റുമാർ), എസ് സന്തോഷ് (സെക്രട്ടറി), സുഭഗൻ, രതീഷ് (ജോയിന്റ് സെക്രട്ടറിമാർ), ജ്യോതിഷ് കുമാർ (ട്രഷറർ).








0 comments