ശുചിത്വസന്ദേശ റാലിയും ഗ്രാമസഭയും

കരുനാഗപ്പള്ളി
സ്വച്ഛത ഹി സേവ ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൊടിയൂർ പഞ്ചായത്ത് ശുചിത്വസന്ദേശ റാലിയും ശുചിത്വ ഗ്രാമസഭയും നടത്തി. മാരാരിത്തോട്ടത്തുനിന്ന് ആരംഭിച്ച ബൈക്ക് പ്രചാരണ റാലിയും വെളുത്തമണലിൽനിന്ന് ആരംഭിച്ച ഘോഷയാത്രയും തൊടിയൂർ എൽപി സ്കൂളിൽ സമാപിച്ചു. തുടന്ന് നടന്ന ശുചിത്വ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയപ്രകാശ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് സൂര്യ അധ്യക്ഷയായി. കില റിസോഴ്‌സ്‌പേഴ്സൺ സി സിറാജുദീൻ വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം രഞ്ജിത് ശശാങ്കൻ വിബിജിറാം ജി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നജീം മണ്ണേൽ, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ നാസർ പാട്ടക്കണ്ടത്തിൽ, ബിജി സുനിൽകുമാർ,ഷീജ ബാബുരാജ്, പഞ്ചായത്ത് അംഗങ്ങൾ സിഡിഎസ് ചെയർപേഴ്സൺ കല, സെക്രട്ടറി സി രാജേന്ദ്രൻ, സൂപ്രണ്ട് ബിന്ദു എന്നിവർ സംസാരിച്ചു.









0 comments