വിദ്യാർഥിക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍

പ്രതി പ്രമോദ്
കൊടുങ്ങല്ലൂർ
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിക്ക് നേരെ അതിക്രമം നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. എസ് എൻ പുരം മുള്ളൻബസാർ സ്വദേശി ചിറയിൽ വീട്ടിൽ പ്രമോദിനെ(47)യാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ്കൂൾവിട്ട് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രമോദ് പിന്തുടരുകയും കൊടുങ്ങല്ലൂർ വടക്കേ നടയിലെ മാളിനു സമീപമെത്തിയപ്പോള്‍ കാലിൽ കയറിപ്പിടിച്ച് അതിക്രമത്തിന് മുതിരുകയുമായിരുന്നു. ഭയന്ന പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പ്രമോദിനെതിരെ മതിലകം പൊലീസ് സ്റ്റേഷനിൽ ഒരു പോക്സോ കേസും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പൊതുസ്ഥലത്ത് സ്ത്രീകൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച കേസുമുണ്ട്. കൊടുങ്ങല്ലൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി പി പ്രമോദ്, എസ്എച്ച്ഒ പി ടി ബിജോയ്, എസ്ഐ അറഫാത്, ജിഎസ് സിപിഒമാരായ മിഥുൻ ആർ കൃഷ്ണ, ഷമീർ എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.










0 comments